ലോക സീനിയര്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യമരുളാന്‍ കൊച്ചി

വെള്ളി, 15 മെയ് 2015 (16:29 IST)
ലോക സീനിയര്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് കൊച്ചി ആതിഥ്യമരുളും. 2017ലാണ് കൊച്ചിയില്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുക. ബാഡ്‌മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ അറിയിച്ചതാണ് ഇക്കാര്യം.
 
ലോകചാമ്പ്യന്‍ഷിപ്പ് നടത്താന്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ലോകസീനിയര്‍ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ് മുരളീധരന്‍ പറഞ്ഞു. 2017ല്‍ ചാമ്പ്യന്‍ഷിപ്പിനായി കൊച്ചിയില്‍ എത്തുന്നവര്‍ക്ക് മധുരിക്കുന്ന ഓര്‍മ്മകള്‍ ആയിരിക്കും ലഭിക്കുക എന്നും അദ്ദേഹം പറഞ്ഞു.
 
പുരുഷന്മാരുടെ സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങള്‍, വനിതകളുടെ സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങള്‍, മിക്‌സ്‌ഡ് ഡബിള്‍സ് എന്നീ മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുക. 35 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് ആണ് മത്സരം നടക്കുക.

വെബ്ദുനിയ വായിക്കുക