ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം മത്സരം സമനിലയില്‍ പിരിഞ്ഞു. 32ാം നീക്കത്തോടെയാണ് സമനില വഴങ്ങിയത്. ഇതോടെ 12 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ 4.5 പോയിന്റോടെ നോര്‍വെയുടെ മാഗ്നസ് കാള്സന് മുന്നിലാണ്. ആനന്ദിന് രണ്ടര പോയിന്റാണുള്ളത്.
ശനിയാഴ്ച നടന്ന ആറാം മത്സരത്തില്‍ വിജയം മാഗ്നസ് കാള്സനൊപ്പമായിരുന്നു. അഞ്ചാം മത്സരത്തിലും ആനന്ദ് കാള്‍സനോട് പരാജയം ഏറ്റു വാങ്ങിയിരുന്നു. കറുത്ത കരുവിലായിരുന്നു ഇന്ന് ആനന്ദ് കളിച്ചത്. ടൂര്‍ണമെന്റില്‍ ഇനി അഞ്ച് മത്സരങ്ങളാണ് അവശേഷിക്കുന്നത്.