ലോക കിരീട നേട്ടവുമായി ഇന്ത്യന്‍ ആര്‍ച്ചറി ടീം തിരിച്ചെത്തി

ബുധന്‍, 28 ഓഗസ്റ്റ് 2013 (12:41 IST)
PTI
PTI
ലോക കിരീട നേട്ടവുമായി ഇന്ത്യന്‍ ആര്‍ച്ചറി റീകര്‍വ് ടീം തിരിച്ചെത്തി. ഇന്ത്യന്‍ ആര്‍ച്ചറി ടീം അംഗങ്ങളായ ദീപിക കുമാരിയും ബോംബെയ്‌ല ദേവിയും റിമില്‍ ബിരിയുലിയുമാണ് തിരിച്ചെത്തിയത്.

പോളണ്ടില്‍ നടന്ന ആര്‍ച്ചറി ലോകകപ്പ് സ്റ്റേജ് 4-ല്‍ കരുത്തരായ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇവര്‍ കിരീടം നേടിയത്. എന്നാല്‍ ഇവര്‍ തിരിച്ചെത്തിയപ്പൊള്‍ സ്വീകരിക്കാന്‍ പ്രധാനപ്പെട്ട അധികൃതരാരും എത്തിയിരുന്നില്ല.

മറ്റ് ഏതെങ്കിലും കായിക ഇനത്തിലായിരുന്നെങ്കിലും സ്വീകരിക്കാന്‍ ഏറെ ആര്‍ക്കാര്‍ ഉണ്ടാവുമായിരുന്നു. ഒന്ന് പ്രശംസിക്കാന്‍ പോലും ആരുമെത്താത്തതില്‍ തങ്ങള്‍ക്ക് വിഷമുണ്ടെന്ന് ടീമംഗമായ റിമില്‍ ബുരയിലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക