ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കിരീടം
തിങ്കള്‍, 22 ജൂലൈ 2013 (18:02 IST)
PTI
PTI
ആര്‍ച്ചറി വേള്‍ഡ് കപ്പില്‍ റീകവര്‍വ് വിഭാഗത്തില്‍ ഇന്ത്യന്‍ വനിതകള്‍ കിരീടം നേടി. ദീപികാ കുമാരിക്കാണ് വെള്ളി മെഡല്‍. റീകവര്‍വ് വിഭാഗത്തെ നയിച്ചത് ദീപികാ കുമാരിയണ്. ഫൈനലില്‍ ചൈനയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ വനിതാ ടീമിന് ഈ വിജയം സ്വന്തമാക്കാന്‍ സാധിക്കുന്നത്.
ചെങ് മിങ് നയിച്ച ചൈനീസ് ടീമിന്റെ തുടക്കം തന്നെ മോശമായിരുന്നു. ഇന്ത്യയുടെ ദീപിക കുമാരി, ലൈശ്‌റാം ബോംബായ്‌ല ദേവി, റിമില്‍ ബിറുലി ടീം ആദ്യം മുതല്‍ തന്നെ മികച്ച പ്രകടനം നടത്തി. ലണ്ടന്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് ജിങ് സു, മിങ് ചെങ് എന്നിവരുള്‍പ്പെടുന്നതായിരുന്നു ചൈനീസ് ടീം.
നേരത്തെ പുരുഷ കോംപൗണ്ട് വിഭാഗം മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തില്‍ ആതിഥേയരായ കൊളംബിയയെ തോല്‍പിച്ച് വെങ്കലം നേടിയിരുന്നു. സ്റ്റേജ് ത്രീ മത്സരങ്ങളില്‍ പുരുഷന്‍മാരുടെ കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചത്. രജത് ചൗഹാന്‍, സന്ദീപ് കുമാര്‍, രത്തന്‍ സിംഗ് എന്നിവരുള്‍പ്പെട്ട് ടീംമാണ് മെഡല്‍ നേട്ടം കൈവരിച്ചത്.