ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ മലയാളി താരം രഞ്ജിത്ത് മഹേശ്വരി പുറത്തായി. ഫൈനലിനുള്ള യോഗ്യതാ മത്സരത്തില്‍ ആറാമതെത്താനേ രഞ്ജിത്തിന് കഴിഞ്ഞുള്ളൂ.
യോഗ്യതാ മത്സരത്തില്‍ രഞ്ജിത്ത് ചാടിയ മികച്ച ദൂരം 16.63 മീറ്ററാണ്. ആദ്യ ശ്രമത്തില്‍ 16.08 മീറ്റര്‍ താണ്ടിയ രഞ്ജിത്ത് രണ്ടാമത്തെ ചാട്ടത്തിലാണ് 16.63 മീറ്റര്‍ ചാടിയത്. മൂന്നാം ശ്രമത്തില്‍ 16.28 മീറ്റര്‍ ചാടാനെ രഞ്ജിത്തിന് കഴിഞ്ഞുള്ളൂ.
ഇത്തവണത്തെ അര്‍ജുന അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിന് കഴിഞ്ഞ വര്‍ഷം നടന്ന ലണ്ടന്‍ ഒളിംപക്സിലും ഫൈനലിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. രഞ്ജിത്തിന്റെ പേരിലുള്ള ദേശീയ റെക്കോഡ് 17.07 മീറ്ററാണ്.