ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അശ്വിനിയുണ്ടാവും

Webdunia
ഞായര്‍, 21 ജൂലൈ 2013 (17:25 IST)
PTI
PTI
ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അശ്വിനിയുണ്ടാവും. മോസ്കോയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ 4 x 400 മീറ്ററില്‍ വനിതാ റിലേ ടീമിലാണ് അശ്വിനി ഇടം നേടിയിട്ടുണ്ടെന്ന് അത്‌ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ അശ്വിനി രണ്ടാമതെത്തിയിരുന്നു. പൂനെയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ടീമിലെ പൂവമ്മ, അനുമറിയം ജോസ്, ടിന്റുലുക്ക എന്നിവര്‍ക്കൊപ്പം അശ്വിനി. അനില്‍ഡ തോമസ്, നിര്‍മ്മല എന്നിവരും പോവുന്നുണ്ട്.