ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ അമിത്കുമാറിന് വെള്ളി

ബുധന്‍, 18 സെപ്‌റ്റംബര്‍ 2013 (17:22 IST)
PTI
PTI
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം അമിത്കുമാര്‍ വെള്ളി മെഡല്‍ നേടി. ഫൈനലില്‍ ഇറാന്റെ ഹസന്‍ ഫെര്‍മാന്‍ റഹീമിയാണ് അമിതിനെ പരാജയപ്പെടുത്തിയത്. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ടൂര്‍ണമെന്റിലെ 55 കിലോഗ്രാം വിഭാഗത്തിലാണ് അമിത്കുമാര്‍ മത്സരിച്ചത്. റഫറിയുടെ പക്ഷപാതപരമായ തീരുമാനങ്ങളാണ് ഫൈനലില്‍ തന്റെ വിജയം തടഞ്ഞതെന്ന് അമിത്കുമാര്‍ ആരോപിച്ചു.

ടൂര്‍ണമെന്റിലെ മോശം റഫറിയിംഗിനെതിരെ അമിത്കുമാര്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തില്‍ മുന്‍തൂക്കം തനിക്ക് തന്നെയായിരുന്നുവെന്ന് അമിത് കുമാര്‍ മത്സരശേഷം തുറന്നടിച്ചു.

വെബ്ദുനിയ വായിക്കുക