ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡററിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ മൂന്നാം റൌണ്ടില്‍ ജയം. കരിയറിലെ ഏറ്റവും പാടുപെട്ട മത്സരങ്ങളില്‍ ഒന്നില്‍ സെര്‍ബിയന്‍ താരം ജാങ്കോ തിപാസെറെവിക്കിനെതിരെ വിജയം കണ്ടെത്താന്‍ ഫെഡറര്‍ക്ക് നാലു സെറ്റില്‍ അധികം കളിക്കേണ്ടി വന്നു.
മൂന്നാം സീഡ് നോവാക്ക് ജോക്കോവിക്ക്, മരിന്‍ സിലിക്, ജയിംസ് ബ്ലാക്ക് എന്നിവരാണ് നാലാം റൌണ്ടില്‍ എത്തിയ മറ്റു താരങ്ങള്‍. ആദ്യത്തെയും രണ്ടാമത്തെയും സെറ്റ് നഷ്ടപ്പെട്ട ഫെഡററെ അവസാന സെറ്റില്‍ ഏറെചുറ്റിച്ച ശേഷമായിരുന്നു തിപാസെറെവിക്ക് കീഴടങ്ങിയത്. 6-7, 7-6, 5-7, 6-1, 10-8 എന്നതായിരുന്നു സ്കോര്‍.
മൂന്നാംസീഡ് സെര്‍ബിയയുടെ ജോക്കോവിക്ക് അമേരിക്കയുടെ സാം ക്വറിയെ 6-3, 6-1, 6-3 നു പരാജയപ്പെടുത്തി. അതേ സമയം ഏഴാം സീഡ് ചിലിയുടെ ഫെര്‍ണാണ്ടോ ഗോണ്‍സാലസിനു പരാജയമായിരുന്നു വിധി. ക്രൊയേഷ്യന്‍ താരം മരിന്‍ സിസിലിക് 6-2, 6-7, 6-3, 6-1 എന്ന സ്ക്റിനായിരുന്നു ചിലിയന്‍ താരത്തെ കീഴടക്കിയത്.
ഒന്നാം നമ്പര്‍ ഫെഡററുടെ അടുത്ത എതിരാളി യുവാന്‍ മൊണാക്കോയും തോമസ് ബെര്‍ഡിക്കും തമ്മിലുള്ള മത്സരത്തിലെ ജേതാവിനെയാണ്. വനിതാ വിഭാഗത്തില്‍ സെര്‍ബിയയുടെ മൂന്നാം സീഡ് അനാ ഇവാനോവിക് കാതെറിന സ്രെബോട്‌നിക്കിനെ 6-3,6-4 എന്ന സ്കോറിനായിരുന്നു പരാജയപ്പെടുത്തിയത്.