റോജര്‍ ഫെഡറര്‍ക്ക് പുതിയ കോച്ച്

ശനി, 28 ഡിസം‌ബര്‍ 2013 (12:55 IST)
PRO
മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം റോജര്‍ ഫെഡററുടെ പരിശീലകസംഘത്തിലേയ്ക്ക് മറ്റൊരു മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌റ്റെഫാന്‍ എഡ്ബര്‍ഗും.

അടുത്ത സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മുതല്‍ നാല്‍പത്തിയേഴുകാരനായ എഡ്ബര്‍ഗ് ഫെഡറര്‍ക്കൊപ്പം സഹകരിച്ചു തുടങ്ങും. ഇപ്പോഴത്തെ പരിശീലകനായ സെവെറിന്‍ ലുത്തിയോടൊപ്പമായിരിക്കും എഡ്ബര്‍ഗ് പ്രവര്‍ത്തിക്കുക.

വെബ്ദുനിയ വായിക്കുക