റെക്കോഡുകള്‍ തിരുത്തി ഇസിന്‍

തിങ്കള്‍, 16 ഫെബ്രുവരി 2009 (12:08 IST)
റെക്കോഡുകള്‍ തിരുത്തിയെഴുതി മുന്നേറുകയാണ് റഷ്യയുടെ പോള്‍വോള്‍ട്ട് താരം ഇസിന്‍ ബയേവ. ഉക്രെയ്നില്‍ സ്വന്തം ഇന്‍ഡോര്‍ റെക്കോഡ് തിരുത്തിയെഴുതിയാണ് ഇസിന്‍ പുതിയ നേട്ടം കൊയ്തത്.

ഉക്രെയ്നില്‍ 5 മീറ്ററാ‍ണ് ഇസിന്‍ ചാടിയത്. ആദ്യശ്രമത്തില്‍ 4.97 മീറ്ററില്‍ ഒതുങ്ങിയെങ്കിലും രണ്ടാം ശ്രമത്തില്‍ ഇസിന്‍ ലക്‍ഷ്യം കാണുകയായിരുന്നു. കഴിഞ്ഞ തവണ ഇതേ വേദിയില്‍ 4.95 മീറ്റര്‍ ചാടി ഇസിന്‍ ലോക റെക്കോഡിട്ടിരുന്നു. ഈ ദൂരമാണ് 5 മീറ്റര്‍ താണ്ടി ഇവര്‍ പഴങ്കഥയാക്കിയത്.

ബെയ്ജിംഗ് ഒളിമ്പിക്സില്‍ കുറിച്ച 5.05 മീറ്ററാണ് ഇസിന്‍റെ ഔട്ട്‌ഡോര്‍ റെക്കോഡ്.

വെബ്ദുനിയ വായിക്കുക