മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി ചെല്‍സിയിലേക്ക് പോയേക്കും. ട്രാന്‍സ്ഫറിനായി റൂണി ഉടന്‍ അപേക്ഷ നല്‍കിയേക്കും. രണ്ടാംവട്ടവും റൂണിക്കായി ചെല്‍സി അധികൃതര്‍ രംഗത്തെത്തി. ഇതോടെ ട്രാന്‍സ്ഫറിനായി മുന്നിട്ടിറങ്ങാന്‍ റൂണി തീരുമാനിക്കുകയായിരുന്നു.
റൂണി ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മാഞ്ചസ്റ്റര്‍ മുന്‍ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗ്യൂസന്‍ കഴിഞ്ഞ മെയില്‍ പറഞ്ഞിരുന്നു. ക്ലബിന്റെ മുഖ്യ സ്‌ട്രൈക്കര്‍ സ്ഥാനത്തേക്ക് റോബിന്‍ വാന്‍പേഴ്‌സി എത്തിയതും റൂണി ഫോം നഷ്ടത്തില്‍ ആയിരുന്ന സമയവുമായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് റൂണിയുടെ ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ ആദ്യമായി പ്രചരിക്കുന്നത്.
മാഞ്ചസ്റ്ററിന്റെ അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും രണ്ട് ലീഗ് കപ്പുകളും മാഞ്ചസ്റ്ററിന് നേടിക്കൊടുക്കുന്നതില്‍ റൂണി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 27 മില്യണ്‍ യൂറോ മുടക്കിയാണ് റൂണിയെ മാഞ്ചസ്റ്റര്‍ എവര്‍ടണില്‍ നിന്നും 2004ല്‍ സ്വന്തമാക്കിയത്