റിയോ ഒളിമ്പിക്സിന്റെ സംപ്രേഷണവകാശം സ്റ്റാര്‍ ഇന്ത്യക്ക് ലഭിച്ചു
വെള്ളി, 2 ഓഗസ്റ്റ് 2013 (08:36 IST)
PRO
2016 ലെ റിയോ ഒളിംപിക്സ് ഉള്‍പ്പെടെ മൂന്ന് രാജ്യാന്തര കായിക മഹോല്‍സവങ്ങളുടെ ഏഴ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ സംപ്രേഷണാവകാശം പ്രമുഖ ചാനലായ സ്റ്റാര്‍ ഇന്ത്യക്ക് ലഭിച്ചു.
റിയോ ഒളിംപിക്സ് കൂടാതെ അടുത്തവര്‍ഷം റഷ്യയില്‍ നടക്കുന്ന വിന്റര്‍ ഒളിംപിക്സ്, ചൈനയില്‍ നടക്കുന്ന യൂത്ത് ഒളിംപിക്സ് എന്നിവയും കരസ്ഥമാക്കാന്‍ സാധിച്ചു.
ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലദേശ്, ശ്രീലങ്ക, ഭൂട്ടാന്, നേപ്പാള്‍, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍ ടിവി, ഇന്റര്‍നെറ്റ്, മൊബെയില്‍ മാധ്യമങ്ങള്‍വഴി കായിക പ്രേമികളിലെത്തിക്കാനുള്ള ചുമതലയാണ് സ്റ്റാര്‍ നേടിയെടുത്തത്.