റാങ്കിംഗ്: സ്പെയിന്‍ ഒന്നാമത്; ഇന്ത്യക്ക് നേരിയ മുന്നേറ്റം

Webdunia
വ്യാഴം, 16 ഫെബ്രുവരി 2012 (03:58 IST)
ഫിഫ റാങ്കിംഗില്‍ സ്പെയിന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഹോളണ്ടിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ജര്‍മ്മനി സ്പെയിനു തൊട്ടുപിന്നിലെത്തി.

അതേസമയം ഇന്ത്യക്ക് നേരിയ നേട്ടമുണ്ടായി. നൂറ്റിയമ്പത്തിയേഴാം സ്ഥാനത്ത് നിന്ന് നൂറ്റിയമ്പത്തിനാലാം സ്ഥാനത്തേക്ക് ഇന്ത്യ മുന്നേറി. സാഫ് ചാമ്പ്യന്‍ഷിപ്പില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി കിരീടം നേടിയതാണ് റാങ്കിംഗില്‍ മുന്നേറാന്‍ ഇന്ത്യക്കു സഹായകരമായത്.

ഏഷ്യ-ഓഷ്യാനിയയില്‍ ഓസ്ട്രേലിയയെ പിന്തള്ളി ജപ്പാന്‍ ഒന്നാമതെത്തി. ലോകറാങ്കിംഗില്‍ ജപ്പാന്‍ ഇരുപത്തിരണ്ടാം സ്ഥാനത്താണ്. ആഫ്രിക്കന്‍ നേഷന്‍സ് കിരീടം നേടിയ സാംബിയ 28 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാല്‍പ്പത്തിമൂന്നാം സ്ഥാനത്തെത്തി

ഉറുഗ്വെയാണ് നാലാം സ്ഥാനത്ത്. ഇംഗ്ളണ്ട് അഞ്ചാമതും പോര്‍ച്ചുഗല്‍ ഒരുസ്ഥാനം മെച്ചപ്പെടുത്തി ആറാമതുമെത്തി. ബ്രസീല്‍ ഏഴാം സ്ഥാനത്താണ്. എന്നാല്‍ അര്‍ജന്റീന പതിനൊന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.