റാങ്കിംഗ്: സൈന രണ്ടാമത് തന്നെ, കാശ്യപ് പുറത്ത്

Webdunia
ശനി, 23 ഫെബ്രുവരി 2013 (14:49 IST)
PRO
ലോക ബാഡ്മിന്‍റണ്‍ റാങ്കിംഗൊല്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.

പുരുഷ വിഭാഗത്തില്‍ പി കശ്യപ് ആദ്യ പത്തില്‍നിന്നു പുറത്ത്. ഒമ്പതാം സ്ഥാനത്ത് മൂന്നാഴ്ച തുടര്‍ന്ന കശ്യപ് ഇപ്പോള്‍ പതിനൊന്നാമതാണ്.

കഴിഞ്ഞ സെപ്റ്റംബറില്‍ ആദ്യമായി ടോപ് 20യിലെത്തിയ കൗമാര വിസ്മയം പി വി സിന്ധു പതിനാറാം സ്ഥാനത്ത് തുടരുന്നു.

അജയ് ജയറാം മുപ്പത്തിരണ്ടാമതും, ഗുരുസായ് ദത്ത് ഒരു പടി കയറി മുപ്പത്തേഴാമതും. നാല്‍പ്പത്തിരണ്ടാമതുള്ള സൗരഭ് വര്‍മയാണ് ടോപ് 50ലുള്ള മറ്റൊരു ഇന്ത്യന്‍ താരം.