റയല്‍ മാഡ്രിഡില്‍ കലാപം; വാര്‍ത്ത സമ്മേളനം ഒഴിവാക്കി

ശനി, 11 മെയ് 2013 (13:35 IST)
PRO
റയല്‍ മാഡ്രിഡിന്റെ ഗോള്‍കീപ്പറും ക്യാപ്റ്റനുമായ ഐകര്‍ കസീലസും കോച്ച് മൌറിഞ്ഞോയുമായുളള പ്രശ്നങ്ങള്‍ക്കു പിന്നാലെ റയലിനുളളിലെ ഉള്‍പ്പോരു പുറത്തറിയിച്ചുകൊണ്ട് കോച്ചിനെതിരെ പെപ്പെയും.

അഭ്യന്തരകലാപം പുറത്തായതോടുകൂടി സ്പാനീഷ് ലാ ലീഗ മത്സരത്തിനു മുന്‍പുളള വാര്‍ത്ത സമ്മേളനം റയല്‍ ഒഴിവാക്കി. കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്നു കരുതിയാണ് വാര്‍ത്ത സമ്മേളനം ഒഴിവാക്കുന്നത്.

പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പ്രസിഡന്റ്‌ ഫ്ലൊരെന്റിന പെരസ് നടത്തിയ സമാധനശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക