യൂത്ത് വോളി: കേരള വനിതകള്‍ക്ക് കിരീടം

ചൊവ്വ, 14 ഫെബ്രുവരി 2012 (13:01 IST)
ദേശീയ യൂത്ത് വോളിബോള്‍ കിരീടം കേരളത്തിലെ വനികള്‍ നേടി. ഫൈനലില്‍ ആതിഥേയരായ ബംഗാളിനെയാണ് കേരളത്തിന്റെ പെണ്‍‌പട തുരത്തിയത്. എന്നാല്‍ പുരുഷ വിഭാഗത്തില്‍ കേരളം ഉത്തര്‍പ്രദേശ് ടീമിനെതിരെ പരാജയപ്പെട്ടു. കേരള വനിതകള്‍ നേടിയത് തുടര്‍ച്ചയായ നാലാമത്തെ ദേശീയ കിരീടമാണ്.

ബംഗാളിനെ നേരിട്ടുള്ള സെറ്റുകളിലാണ് കേരളം തോല്‍‌പ്പിച്ചത് സ്‌കോര്‍: 25-12, 25-20, 25-16, എന്നാല്‍ കേരളത്തിന്റെ പുരുഷ ടീമിനെ തോല്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശിന് നന്നേ പണിപ്പെടേണ്ടി വന്നു. നീണ്ട നാല് സെറ്റുകള്‍ക്കൊടുവിലാണ് കേരളം അടിയറവ് പറഞ്ഞത്. സ്കോര്‍: 15-25, 25-20 , 25-23, 25-21.







വെബ്ദുനിയ വായിക്കുക