മെസ്സിയെ ഇറ്റലി മാര്‍ക്ക് ചെയ്തു!

ബുധന്‍, 20 ഫെബ്രുവരി 2013 (16:51 IST)
PRO
ബാഴ്‌സലോണയ്ക്കെതിരെ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരത്തില്‍ നേരിടാന്‍ ഇറങ്ങുമ്പോള്‍ മിലാന്‍ ക്ലബ്ബുടമ സില്‍വിയോ ബെര്‍ലുസ്‌കോണി ടീമിനോട് ആവശ്യപ്പെട്ടത് മെസ്സിയെ മാര്‍ക്ക് ചെയ്യാന്‍. ലയണല്‍ മെസ്സിയെ അനങ്ങാന്‍ സമ്മതിക്കരുതെന്നും ഇറ്റലിക്കാരുടെ പ്രസിദ്ധമായ മാന്‍ മാര്‍ക്കിങ് തന്ത്രത്തിലൂടെ മെസ്സിയെ പൂട്ടണമെന്നാണ് ഇറ്റലിയുടെ മുന്‍പ്രധാനമന്ത്രികൂടിയായ ബെര്‍ലുസ്‌കോണിയുടെ ഉത്തരവ്.

കഴിഞ്ഞവര്‍ഷം ഗ്രൂപ്പ് ഘട്ടത്തിലും ക്വാര്‍ട്ടറിലും മിലാനും ബാഴ്‌സലോണയും നേര്‍ക്കുനേര്‍ വന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരം 2-2നും. രണ്ടാം പാദത്തില്‍ മിലാനില്‍ ബാഴ്‌സ 3-2ന് വിജയിച്ചു. ക്വാര്‍ട്ടറില്‍ മിലാനില്‍ നടന്ന ആദ്യപാദം ഗോള്‍രഹിത സമനിലയിലായിരുന്നെങ്കില്‍, രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ ബാഴ്‌സ 3-1ന് മത്സരം സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക