മെസി മൂ‍ന്നടിച്ചാല്‍ ദൈവത്തിനു മുകളില്‍

ചൊവ്വ, 26 മാര്‍ച്ച് 2013 (10:18 IST)
PRO
വെറും മൂന്നു ഗോളിന്റെ അകലത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസി ഗോള്‍ നേട്ട പട്ടികയില്‍ ഫുട്ബോള്‍ ദൈവം ഡിയഗോ മറഡോണയെ മറികടക്കാന്‍ ഒരുങ്ങുന്നു. മറഡോണയുടെ 34 രാജ്യാന്തര ഗോളെന്ന നേട്ടത്തിനൊപ്പം എത്താന്‍ മെസിക്ക്‌ ഇനി വേണ്ടത്‌ രണ്ടു ഗോള്‍ മാത്രം. അര്‍ജന്റീന ജഴ്‌സിയില്‍ 32മത്തെ ഗോള്‍ പെനാല്‍റ്റിയില്‍ നിന്നുമാണ്‌ താരം നേടിയത്‌.

അര്‍ജന്റീനയ്‌ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോര്‍ഡ് ഗബ്രിയേല്‍ ബാറ്റിസ്‌റ്റ്യൂട്ടയുടെ പേരിലാണ്‌ . ഈ ഗോളുകളുടെ എണ്ണം 56 ആണ്‌. 78 മല്‍സരങ്ങളില്‍ നിന്നായിരുന്നു ബാറ്റിസ്‌റ്റ്യൂട്ടയുടെ ഈ ഗോളുകള്‍. തൊട്ടു പിന്നില്‍ ഹെര്‍നാന്‍ ക്രെസ്‌പോയാണ്‌. 35 ഗോളുകള്‍ നേടിയ ക്രെസ്‌പോയെ മറികടക്കാന്‍ മെസിക്ക്‌ വേണ്ടത്‌ വെറും നാല്‌ ഗോളുകള്‍ മാത്രമാണ്‌.

വെബ്ദുനിയ വായിക്കുക