മെസിയിറങ്ങിയിറങ്ങിയിട്ടും ഒസാസുന പൊട്ടിച്ചു

Webdunia
തിങ്കള്‍, 21 ഒക്‌ടോബര്‍ 2013 (10:31 IST)
PRO
തുടര്‍ച്ചയായി 13 ലീഗ്‌ മത്സരങ്ങള്‍ ജയിച്ച തോല്‍വിയറിയാതെ മുന്നേറിയ ബാഴ്‌സലോണയെ ദുര്‍ബലരായ ഒസാസുന ഗോള്‍രഹിത സമനിലയില്‍ പൂട്ടി.

ഒസാസുനയുടെ തട്ടകമായ എല്‍ സദാറില്‍ നടന്ന മത്സരത്തില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ബാഴ്‌സയ്‌ക്ക്‌ ഒന്നുപോലും ഗോളാക്കാനായില്ല.

തുടര്‍ച്ചയായി 13 ലീഗ്‌ മത്സരങ്ങള്‍ ജയിച്ച ശേഷമാണു ബാഴ്‌സ സമനില വഴങ്ങുന്നത്‌. തുടര്‍ച്ചയായി 64 ലീഗ്‌ മത്‌സരങ്ങളിലാണു ബാഴ്‌സ ഗോളടിച്ചത്‌.പരുക്കു മൂലം മൂന്നാഴ്‌ച പുറത്തിരുന്ന അര്‍ജന്റീനക്കാരന്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളി തീരാന്‍ 25 മിനിട്ടു ശേഷിക്കേ കളിക്കളത്തിലിറങ്ങിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.

മലാഗയ്‌ക്കെതിരേ സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ റയാല്‍ മാഡ്രിഡ്‌ 2-0 ത്തിനു ജയിച്ചു. സമനില വഴങ്ങിയെങ്കിലും 25 പോയിന്റുമായി ബാഴ്‌സ തന്നെയാണ്‌ ഒന്നാമത്‌.

24 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ്‌ തൊട്ടുപിന്നിലുണ്ട്‌. 22 പോയിന്റ്‌ സ്വന്തമാക്കിയ റയാല്‍ മാഡ്രിഡ്‌ മൂന്നാമതാണ്‌.