ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്ലൈ സൈന നെഹ്‌വാള്‍ ചരിത്രനേട്ടത്തിനരികെ. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍ സെമിയില്‍ കടന്നു. ഡെന്‍മാര്‍ക്കിന്റെ ടിന ബൗണിനെയാണ് സൈന തോല്‍പ്പിച്ചത്. ഒളിമ്പിക്സ് ബാറ്റ്മിന്റണ്‍ സെമിയില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൈന.
ടിനയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സൈന കീഴടക്കുകയായിരുന്നു.
സ്കോര്‍: 21-15, 22-20.
അതേസമയം, ഒളിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. മെഡല്‍ പ്രതീക്ഷയായിരുന്ന രഞ്ജന്‍ സോധിക്ക് പുരുഷവിഭാഗം ഡബിള്‍ ട്രാപ്പ് ഇനത്തില്‍ ഫൈനല്‍ പ്രവേശം സാധ്യമായില്ല. യോഗ്യതാ റൗണ്ടില്‍ പതിനൊന്നാം സ്ഥാനത്താണ് സോധി എത്തിയത്.
ഗഗന്‍ നാരംഗിനെപ്പോലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു സോധിയും. എന്നാല്‍ ആദ്യ രണ്ട് റൌണ്ടുകള്‍ക്ക് ശേഷം എതിരാളികള്‍ നടത്തിയ മുന്നേറ്റം സോധിയുടെ ആത്മവിശ്വാസത്തെ ബാധിച്ചതാണ് ഈ പരാജയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
ബോക്സിംഗില്‍ ഇന്ത്യയുടെ ജയ് ഭഗവാനും പുറത്തായി. ആദ്യ രണ്ടില്‍ മുന്നിലെത്തിയ ശേഷം അടുത്ത രണ്ട് റൌണ്ടുകളില്‍ ജയ് ഭഗവാന്‍ പിനാക്കം പോകുകയായിരുന്നു. കസാക്കിസ്ഥാന്‍ താരമാണ് ജയ് ഭഗവാനെ തോല്‍പ്പിച്ചത്.