ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഫുല്‍ഹാമിനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ അഞ്ച് പോയന്‍റ് നേടിയ യുണൈറ്റഡ് മൊത്തം 59 പോയന്‍റോടെ ലീഗില്‍ ഒന്നാമതായി.
പന്ത്രണ്ടാം മിനുറ്റില്‍ പോള്‍ സ്കോള്‍സ് ആണ് യുണൈറ്റഡിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പതിനേഴ് മിനുറ്റുകള്‍ക്ക് ശേഷം ദിമിത്തര്‍ ബെര്‍ബത്തോവ് യുണൈറ്റഡിന്‍റെ ലീഡ് ഉയര്‍ത്തി. അറുപത്തി ഒന്നാം മിനുറ്റില്‍ കളത്തിലിറങ്ങിയ വെയിന്‍ റൂണി രണ്ടു മിനുറ്റുകള്‍ക്കകം നേടിയ മനോഹരമായ ഗോളോടെ യുണൈറ്റഡ് ഫുല്‍ഹാമിനുമേല്‍ വ്യക്തമായ ആധിപത്യം നേടുകയായിരുന്നു. കൈക്ക് പരുക്കേറ്റതുമൂലം ഒരു മാസത്തോളമായി പുറത്തിരിക്കുകയായിരുന്ന റൂണി ശക്തമായ തിരിച്ചുവരവാണ് കഴിഞ്ഞ മല്‍സരത്തില്‍ നടത്തിയത്.
ലീഗില്‍ 54 പോയന്‍റുള്ള ലിവര്‍പൂള്‍ രണ്ടാമതും 51 പോയന്‍റുള്ള ആസ്റ്റണ്‍ വില്ല മൂന്നാമതുമാണ്. മാച്ചിന് മുമ്പെതന്നെ കിരീട അവസരം നഷ്ടപ്പെട്ടെങ്കിലും 49 പോയന്‍റുമായി ചെല്‍സി നാലാം സ്ഥാനത്തുണ്ട്. ഫുല്‍ഹാം 30 പോയന്‍റുമായി പത്താം സ്ഥാനത്താണ്.