മഴയില്‍ കളിക്കാന്‍ നിര്‍ബന്ധിച്ചു; ദിമിത്രോവ് ഇരുന്നു പ്രതിഷേധിച്ചു

ശനി, 29 ജൂണ്‍ 2013 (17:30 IST)
PRO
റഷ്യയുടെ മരിയ ഷറപ്പോവയുടെ കാമു%കനായ ബള്‍ഗേറിയയുടെ ടെന്നീസ് താരം ഗ്രിഗോര്‍ ദിമിത്രോവ്‌ മഴയിലും കളി തുടര്‍ന്നതില്‍ പ്രതിഷേധിച്ച് ഇരുന്നു പ്രതിഷേധിച്ചു. സ്ലോവേനിയയുടെ ഗ്രെഗ സെംജായുമായി നടന്ന രണ്ടാംറൗണ്ട്‌ മത്സരത്തിനിടെയായിരുന്നു സംഭവം.

ചാറ്റല്‍ മഴയുണ്ടായിട്ടും അമ്പയര്‍ കളി തുടരാന്‍ നിര്‍ദേശിച്ചു. മത്സരം പുനഃരാഭംഭിച്ചപ്പോള്‍ ദിമിത്രോവ്‌ തെന്നി വീഴുകയും ചെയ്‌തു. തുടര്‍ന്നു ദിമിത്രോവ്‌ തന്റെ കസേരയില്‍ പോയിരിക്കുകയായിരുന്നു. പത്തു മിനിട്ടു കഴിഞ്ഞ്‌ മഴ പൂര്‍ണമായും മാറിയ ശേഷമാണു കളി തുടരാന്‍ അമ്പയറും ടൂര്‍ണമെന്റ്‌ റഫറിയും അനുമതി നല്‍കിയത്‌.

പക്ഷേ മഴമാറിയിട്ടും ബള്‍ഗേറിയന്‍ താരത്തിനു പ്രയോജനമൊന്നും ലഭിച്ചില്ല. 3-6, 7-6(7/4), 3-6, 6-4, 11-9 എന്ന സ്‌കോറിനു ഗ്രെഗ സെംജായോടു തോല്‍ക്കാനായിരുന്നു വിധി. ദിമിത്രോവിന്റെ കളി കാണാന്‍ ഷറപ്പോവയെത്തിയിരുന്നു. വിമ്പിള്‍ഡണ്‍ മൂന്നാം റൗണ്ടില്‍ കടക്കുന്ന ആദ്യ സ്ലോവേനിയക്കാരനാണു ഗ്രെഗ സെംജാ. അര്‍ജന്റീനയുടെ എട്ടാം സീഡ്‌ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോഡ്രോയാണു മൂന്നാം റൗണ്ടില്‍ ഗ്രെഗ സെംജായെ നേരിടുക.

വെബ്ദുനിയ വായിക്കുക