അതൊരു ഒന്നൊന്നര കളിയായിരുന്നു. കോപ്പ അമേരിക്ക ഫുട്ബോളില്‍ കൊളംബിയയെ സഡന്‍ഡെത്തില്‍ കീഴടക്കി അര്‍ജന്റീന സെമിയിലെത്തി. നിശ്ചിത സമയത്തും പെനാല്‍റ്റി ഷൂട്ടൗട്ടിലും സമനില പാലിച്ചതോടെയാണ് കളി സഡന്‍ഡെത്തിലേക്ക് നീങ്ങിയത്.
സ്കോര്‍: 5-4
ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും നിശ്ചിത സമയത്ത് അര്‍ജന്‍റീനയില്‍ നിന്ന് ഭാഗ്യം അകന്നുനിന്നു. മെസിക്ക് അവസരങ്ങള്‍ കിട്ടിയെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. കൊളംബിയയുടെ കരുത്തുറ്റ പ്രതിരോധവും അര്‍ജന്‍റീനയുടെ മുന്നേറ്റത്തിന് വിഘാതമായി.
കളിയുടെ പരുക്കന്‍ സൌന്ദര്യം എപ്പോഴും കൊളംബിയ കാഴ്ചവച്ചു. അതുതന്നെയാണ് സഡന്‍ഡെത്ത് കാര്യങ്ങള്‍ തീരുമാനിക്കുന്നതിലേക്ക് കളിയെ എത്തിച്ചത്.