മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ആരോപണം നേരിടുന്ന ഒളിമ്പിക് ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ 2 വര്‍ഷത്തേക്കുള്ള വിലക്കുള്‍പ്പടെയുള്ള നടപടികളാവും നേരിടേണ്ടി വരുന്നതെന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ.
തലമുടിയുടെയും രക്തത്തിന്റെയും സാമ്പിളുകള്‍ വിജേന്ദര്‍ പൊലീസിന് നല്‍കില്ല, നാഡയ്ക്ക് നല്‍കാമെന്ന് സമ്മതിച്ചിരുന്നു. താനും വിജേന്ദറും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് സുഹൃത്തും ബോക്സറുമായ രാംസിങ്ങ് വെളിപ്പെടുത്തിയിരുന്നു.