ബ്രസീല്‍ ജയത്തോടെ തുടങ്ങി; ഇംഗ്ലണ്ടിന് സമനില

Webdunia
വെള്ളി, 27 ജൂലൈ 2012 (11:24 IST)
PRO
PRO
ഒളിമ്പിക്സ് ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീലിന് ജയം. ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്.

ബ്രസീലിനുവേണ്ടി റാഫേല്‍, ലിയാന്‍ഡ്രോ ഡാമിയോ, നെയ്മര്‍ എന്നിവര്‍ ഓരോ ഗോള്‍ നേടി. ബൗട്രിക്കാം, സല എന്നിവരാണ് ഈജിപ്തിന് വേണ്ടി ഗോള്‍ നേടി.

മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ടും സെനഗലും 1-1ന് സമനിലയില്‍ പിരിഞ്ഞു. ബെല്ലാം ഇംഗ്ലണ്ടിന് വേണ്ടി ഗോള്‍ നേടി. കൊണാറ്റെ സെനഗലിനായി ഗോള്‍ നേടി.