ബെനിഫിക്കയെ ചെല്‍സി കീഴടക്കി

ബുധന്‍, 28 മാര്‍ച്ച് 2012 (14:02 IST)
PRO
PRO
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ ക്വാര്‍ട്ടറില്‍ ചെല്‍സിക്ക് ജയം. പോര്‍ച്ചുഗീസ് ടീമായ ബെനിഫിക്കയെ ആണ് ചെല്‍‌സി പരാജയപ്പെടുത്തിയത്.

ബെനിഫിക്കയെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെല്‍‌സി പരാജയപ്പെടുത്തിയത്. കാലു‌വാണ് ചെല്‍‌സിയുടെ ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ സൈപ്രസ് ടീം അപ്പോയന്‍ നിക്കോഷിയെ റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് അപ്പോയലെ പരാജയപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക