ബാരിയുടെ കഴുത്തില്‍ കോസ്റ്റ കടിച്ചോ? ചര്‍ച്ച കൊഴുക്കുന്നു!

Webdunia
ചൊവ്വ, 15 മാര്‍ച്ച് 2016 (12:51 IST)
ഫുട്ബോള്‍ വിശേഷങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ. എത്ര ഗോളടിച്ചുവെന്നും ആര് ജയിച്ചു എന്നുമുള്ള കാര്യങ്ങളും നില്‍ക്കട്ടെ. എവര്‍ട്ടണ്‍ മിഡ് ഫീല്‍ഡര്‍ ഗാരെത് ബാരിയുടെ കഴുത്തില്‍ ചെല്‍സി താരം ഡിയേഗോ കോസ്റ്റ കടിച്ചോ എന്ന കാര്യത്തിലാണ് കായികലോകത്ത് ചര്‍ച്ച മുഴുവന്‍.
 
കോസ്റ്റയ്ക്ക് റഫറി റെഡ് കാര്‍ഡ് നല്‍കിയിരുന്നു. മത്സരത്തില്‍ ചെല്‍സിയെ രണ്ടുഗോളുകള്‍ക്ക് എവര്‍ട്ടന്‍ തോല്‍പ്പിച്ചിരുന്നു. റൊമേലു ലുക്കാക്കുവിന്‍റെ കാലുകളില്‍ നിന്നാണ് രണ്ടുഗോളുകളും പിറന്നത്.
 
എന്നാല്‍ ലുക്കാക്കുവിന്‍റെ മാജിക് പ്രകടനമൊന്നും കളിക്ക് ശേഷവും ചര്‍ച്ച ചെയ്യപ്പെട്ടില്ല. കളത്തില്‍ ബോളുകൊണ്ടല്ല, പല്ലുകൊണ്ട് നടത്തിയ പ്രകടനത്തിന്‍റെ പേരില്‍ ഡിയേഗോ കോസ്റ്റയാണ് ചര്‍ച്ചകളിലെ കഥാപുരുഷന്‍.
 
എന്നാല്‍ എല്ലാ ചര്‍ച്ചകളും വഴിത്തിരിവിലെത്തിയത് ഗാരെത് ബാരിയുടെ വെളിപ്പെടുത്തലോടെയാണ് - “കോസ്റ്റ എന്നെ കടിച്സിട്ടില്ല” !