പുരുഷ വിഭാഗത്തില്‍ ഫെഡററുടേയും വനിതാ വിഭാഗത്തില്‍ ജസ്റ്റിന്‍ ഹെനിന്‍റെയും ടെന്നീസിലെ അശ്വമേഥത്തെ ആദരിക്കുകയാണ് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍. ഇരുവിഭാഗത്തിലെയും ലോക ഒന്നാം നമ്പറുകളായ ഫെഡററെയും ജസ്റ്റിന്‍ ഹെനിനെയും 2007 ലെ മികച്ച താരങ്ങളായി തിങ്കളാഴ്ച ടെന്നീസ് ഫെഡറേഷന്‍ പ്രഖ്യാപിച്ചു.
ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍, വിംബിള്‍ഡണ്‍, യു എസ് ഓപ്പണുകള്‍ നേടിയ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം 12 ആക്കി ഉയര്‍ത്തിയ താരമാണ് റോജര്‍ ഫെഡറര്‍. ഇതു നാലാം തവണയാണ് ഫെഡറര്‍ ഈ പദവിക്ക് അര്‍ഹനായത്. ഹെനിന്‍ ഈ പദവിയിലെത്തുന്നത് മൂന്നാം തവണയാണ്. ഫ്രഞ്ച്, യു എസ് ഓപ്പണുകള്‍ ഹെനിന്‍റെ കൈവശമുണ്ട്.
സീസണിലെ അവസാന ടൂര്‍ണമെന്‍റായ ഷങ്ഹായി മാസ്റ്റേഴ്‌സ് ഫെഡറര്‍ നേടിയത് അടുത്ത കാലത്താണ്. തുടര്‍ച്ചയായി നാലാം തവണയാണ് ഈ പുരസ്ക്കാരത്തിനെത്തുന്നത്. ഓരോ വര്‍ഷവും പുതിയ വെല്ലുവിളികളാണ് ഉണ്ടാകുന്നത് ആവശ്യത്തിനനുസരിച്ച് തന്‍റെ പ്രകടനത്തില്‍ കുതിപ്പുണ്ടാകുന്നതില്‍ അഭിമാനിക്കുന്നതായി ഫെഡറര്‍ പറഞ്ഞു.
തുടര്‍ച്ചയായി രണ്ടാം വര്‍ഷം ഇതേ പുരസ്ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന ഹെനിന്‍ 2003 ലും ഈ പദവിയിലേക്ക് ഉയര്‍ന്നിരുന്നു. സീസണിലെ അവസാന ടൂര്‍ണമെന്‍റായ മാഡ്രിഡ് മാസ്റ്റേഴ്‌സില്‍ ഹെനിനും കിരീടം നേടിയിരുന്നു. കരിയറിലെ മികച്ച സീസണില്‍ ഒന്നായ 2007 ല്‍ മികച്ച കളിക്കാരിയാകുന്നു എന്നത് കൂടുതല്‍ ആനന്ദപ്രദമാണെന്നു ഹെനിനും വ്യക്തമാക്കി.
അമേരിക്കന്‍ സഖ്യമായ മൈക്ക്-ബോബ് ബ്രയാന്‍ സഖ്യവും സിംബാബ്‌വേയുടെ കാരാ ബ്ലാക്ക് ലിസെല്‍ ഹ്യൂബര്‍ എന്ന സഖ്യവുമാണ് യഥാക്രമം പുരുഷ വനിതാ വിഭാഗങ്ങളിലെ മികച്ച ടെന്നീസ് ഡബിള്‍സ് ടീമുകള്‍. ബ്രയാന്‍ സഹോദരങ്ങള്‍ ഈ പുരസ്ക്കാരത്തിനു പാത്രമാകുന്നത് അഞ്ചാം തവണയാണ്. 2007 വരെ ഈ സഖ്യം 11 കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
ബ്ലാക്ക്-ഹ്യൂബര്‍ സഖ്യം മികച്ച വനിതാ ഡബിള്‍സ് സ്ഥാനക്കാരാകുന്നത് ഇതാദ്യമാണ്. ഈ വര്‍ഷം ഈ സഖ്യം ഒമ്പതു കിരീടങ്ങളില്‍ മുത്തമിട്ടു. ലിത്വാനിയയുടെ റിക്കാര്‍ഡ്സ് ബെറേങ്കിസ്, പോളണ്ടിന്‍റെ ഊര്‍സ്വല റാഡ്‌വാന്‍സ്കാ എന്നിവരാണ് ജൂനിയര്‍ വിഭാഗത്തിലെ മികച്ച പുരുഷ വനിതാ ചാമ്പ്യന്‍മാര്‍.