ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡററും രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലും റോജേഴ്‌സ് കപ്പ് സെമി ഫൈനലില്‍ കടന്നു. ഫെഡറര്‍ ലയ്ട്ടല്‍ ഹ്യുവിറ്റിനെ കീഴടക്കിയപ്പോള്‍ നദാലിന്‍റെ ജയം നാട്ടുകാരനായ ഫ്രാങ്ക് ഡെന്‍സെവിക്കിനെതിരെയായിരുന്നു.
കാനഡയില്‍ നിന്നും 18 വര്‍ഷത്തിനു ശേഷം ക്വാര്‍ട്ടര്‍ കളിച്ച ഫ്രാങ്ക് ഡാന്‍സെവിക്കിനെതിരെ മൂന്നു സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിലായിരുന്നു നദാല്‍ വിജയം നേടിയത്. 2004 ലെ ലോക ഒന്നാം നമ്പര്‍ നില നിര്‍ത്തുന്ന ഫെഡറര്‍റും മുന്‍ ചാമ്പ്യനായ ഹ്യുവിറ്റിനെതിരെ 6-3, 6-4 എന്ന സ്‌കോറിലാണ് ജയിച്ചത്.
തുടര്‍ച്ചയായി പത്താമത്തെ മത്സരത്തിലായിരുന്നു ഫെഡറര്‍ ഹ്യുവിറ്റിനെതിരെ വിജയം നേടുന്നത്. സെമി ഫൈനലില്‍ ഫെഡറര്‍ സ്റ്റെഫാനെക്കിനെ നേരിടും. സ്റ്റെഫാനെക്ക് റഷ്യന്‍ താരം നിക്കോളെ ഡവിഡെങ്കോയെ 6-4, 7-5 നു പരാജയപ്പെടുത്തി. നദാല്‍ സീഡു ചെയ്യപ്പെടാത്ത ഫ്രാങ്ക് ഡെന്‍സെവിക്കിനെ 4-6, 6-2, 6-3 എന്ന സ്‌കോറിനു പരാജയപ്പെടുത്തി.
സെമി ഫൈനലില്‍ നദാലിനു എതിരാളി മൂന്നാം സീഡ് നോവാക്ക് ജോക്കോവിക്കാണ്. അമേരിക്കന്‍ താരം ആന്‍ഡി റോഡിക്കിനെയാണ് ജോക്കോവിക്ക് പരാജയപ്പെടുത്തിയത്. വാശിയേറിയ പോരാട്ടത്തിലേക്കു നീണ്ട മത്സരത്തില്‍ സെര്‍ബിയന്‍ താരം 7-6, 6-4 എന്ന സ്‌കോറിനായിരുന്നു എതിരാളിയെ കീഴടക്കിയത്.