ഫുട്‌ബോള്‍ ലോകകപ്പ് ട്രോഫിയുടെ പര്യടനം ആരംഭിച്ചു

ഞായര്‍, 15 സെപ്‌റ്റംബര്‍ 2013 (17:02 IST)
PRO
PRO
ഫുട്‌ബോള്‍ ലോകകപ്പ് ട്രോഫിയുടെ പര്യടനം ആരംഭിച്ചു. അടുത്ത വര്‍ഷം ബ്രസീലിലെ റിയോഡിജനീറോയില്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നത്. ബ്രസീലിലെ ലോക പ്രശസ്തമായ ക്രിസ്തു പ്രതിമക്ക് കീഴില്‍ നിന്നാണ് ലോകകപ്പ് ട്രോഫിയുടെ പര്യടനം ആരംഭിച്ചത്.

പര്യടനം ആരംഭിച്ചത് ലോകകിരീടം നേടിയ ബ്രസീല്‍ ടീമില്‍ അംഗങ്ങളായ അഞ്ചു താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു. അഞ്ച് ലോകകപ്പുകള്‍ നേടിയ ഏക ടീമായ ബ്രസീല്‍ അത് ഓര്‍മ്മിപ്പിക്കാനാണ് ചടങ്ങില്‍ സഗാല്ലോ, ക്ലൊഡാല്‍ഡോ, റിവെല്ലിനോ, ബെബെറ്റോ, മാര്‍ക്കോസ് എന്നീ പ്രമുഖ താരങ്ങളെ പങ്കെടുപ്പിച്ചത്.

ബ്രസീല്‍ തലസ്ഥാനമായ റിയോഡിജനീറോയിലാണ് ഇപ്പോള്‍ ലോകകപ്പ് ട്രോഫി സൂക്ഷിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൂടി ട്രോഫി അവിടെ കാണും. ലോകകപ്പ് ട്രോഫി പര്യടനത്തിന്റെ ഭാഗമായി തഹിത്തിയിലാണ് ആദ്യമെത്തുക.

ഫിഫ ലോകകപ്പ് ട്രോഫിയുടെ പര്യടനം ആരംഭിച്ചത് 2006 മുതലാണ്. 267 ദിവസമെടുത്ത് 89 രാജ്യങ്ങളിലൂടെയാണ് ലോകകപ്പ് ട്രോഫി പര്യടനം നടത്തുന്നത്.

വെബ്ദുനിയ വായിക്കുക