.അടുത്ത സീസണിലെ ആദ്യ ആറു കളികളിലും സുവാരസിനു കളിക്കാനാകില്ല. സുവാരസിന് അപ്പീല്‍ നല്‍കാന്‍ രണ്ടു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ആന്‍ഫീല്‍ഡില്‍ ഞായറാഴ്‌ച നടന്ന ലീഗ് മത്സരത്തിനിടെയാണ് സുവാരസ് കടിച്ചത്.
മുന്‍പും സുവാരസ് വിവാദ നായകനായിട്ടുണ്ട്. 2010 സീസണില്‍ ഡച്ച് ക്ലബ് അയാക്‌സിനു വേണ്ടി കളിക്കുന്ന സമയത്ത് പിഎസ്‌വി ഐന്തോവന്റെ ഒട്‌മാന്‍ ബാക്കലിന്റെ മുഖത്തു തുപ്പിയതാണ് ഇതിനു മുന്‍പ് കോലാഹലം സ്രഷ്ടിച്ചത്
കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഘാനയ്‌ക്കെതിരെ ഗോളിലേക്ക് വന്ന പന്ത് ഗോള്‍മുഖത്തുവെച്ച് കൈകൊണ്ട് തടുത്തതോടെയാണ് താരത്തിന്റെ ഫുട്ബോള്‍ അതിക്രമങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധയിലെത്തിയത്.
ഗോള്‍ നേടാനുള്ള ഡൊമിനിക് അഡിയയുടെ അവസാന മിനിറ്റിലെ ശ്രമമാണ് ഇതിലൂടെ തടഞ്ഞത്. ഇതേത്തുടര്‍ന്ന് ചുവപ്പുകാര്‍ഡ് കാട്ടി സുവാരസിനെ പുറത്താക്കി.എന്നാല്‍ ഘാനയുടെ പെനല്‍ട്ടി പാഴായതോടെ കളിയുടെ ഗതി മാറി. ഘാനയുടെ പെനല്‍റ്റി പാഴായപ്പോള്‍ ആഘോഷിക്കുന്ന സുവാരസ് ആ ലോകകപ്പിലെ ഏറ്റവും വേദനയേറിയ കാഴ്ചയായി.
2011-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പാട്രിസ് എവ്‌റയെ വംശീയമായി അധിക്ഷേപിച്ചതിന് സുവാരസിന് പത്ത് മത്സരങ്ങളില്‍ വിലക്ക് കിട്ടി. ഒപ്പം അരക്കോടി രൂപ പിഴയും. റിട്ടേണ്‍ മത്സരത്തില്‍ കിക്കോഫിന് മുമ്പ് എവ്‌റയുമായി കൈകൊടുക്കാന്‍ വിസമ്മതിച്ചതും വിവാദമായി.
അശ്ലീല ആംഗ്യം ആരാധകര്ക്കുനേരെയും- അടുത്ത പേജ്
PRO
ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ ആരാധകര്‍ക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചതിന് ഒരുമത്സരത്തില്‍നിന്ന് വിലക്കപ്പെട്ടു. ഫുട്‌ബോള്‍ മത്സരത്തിനിടെ ഉറുഗ്വായ് മുന്നേറ്റക്കാരന്‍ ലൂയി സുവാരസ് എതിര്‍ ടീമിലെ കളിക്കാരന്റെ മുഖത്ത് ഇടിച്ച സംഭവമാണ് പിന്നീട് വിവാദമായത്.
ചിലി - ഉറുഗ്വായ് ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് സംഭവമുണ്ടായത്. ഉറുഗ്വായ്ക്ക് ലഭിച്ച കോര്‍ണറിന് തയ്യാറെടുക്കുന്നതിനിടെ പെനല്‍റ്റി ബോക്‌സില്‍ വെച്ച് ചിലിയന്‍ പ്രതിരോധക്കാരന്‍ ഗോണ്‍സാലോ ജാറയുടെ മുഖത്ത് ഇടിച്ചതിന്റെ ദൃശ്യങ്ങളാണ് ആരാധകരെ ഞെട്ടിച്ചത്.
മുഖത്ത് ഇടിയേറ്റെങ്കിലും ജാറ നിലത്ത് വീണില്ല. എന്നാല്‍ തുടര്‍ന്ന് ഇരുതാരങ്ങളും വാഗ്വാദത്തിലേര്‍പ്പെട്ടെങ്കിലും റഫറി നെസ്റ്റര്‍ പിറ്റാന ഇതൊന്നും ശ്രദ്ധിച്ച് പോലുമില്ല. അതേസമയം ഇതേ മത്സരത്തിലെ മറ്റൊരു സംഭവത്തില്‍ റഫറിയോട് തര്‍ക്കിച്ചതിന് സുവാരസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.
എന്നാല്‍ തങ്ങളുടെ പതിനഞ്ചാമത്തെ കോപ്പ അമേരിക്ക വിജയം 2011ല്‍ നേടി ഏറ്റവും കൂടൂതല്‍ തവണ ഈ കിരീടം നേടുന്ന രാജ്യമായി ഉറുഗ്വേ മാറിയപ്പോള്‍ 4 ഗോളുകളോടെ സുവാരസായിരുന്നു ടൂര്‍ണമെന്റിലെ താരം.