ഫീമെയില്‍ ഫെല്‍‌പ്‌സാകാന്‍ മിസ്സി ദ മിസൈല്‍!

Webdunia
ബുധന്‍, 18 ജൂലൈ 2012 (15:04 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി ഒമ്പത് ദിവസങ്ങള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

ഫീമെയില്‍ ഫെല്‍‌പ്‌സാകാന്‍ മിസ്സി ദ മിസൈല്‍!
PRO
PRO


ബെയിജിംഗ് ഒളിമ്പിക്സില്‍ പങ്കെടുത്ത എട്ടിനങ്ങളിലും സ്വര്‍ണം നേടി റെക്കോര്‍ഡിട്ട, അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്സ് തന്നെയാണ് ഇത്തവണയും നീന്തല്‍ക്കുളത്തിലെ സൂപ്പര്‍ സ്റ്റാര്‍. നീന്തല്‍ക്കുളത്തില്‍ ഫീമെയില്‍ ഫെല്‍പ്സായി താരമാകാന്‍ ഒരു പതിനേഴുകാരിയും അമേരിക്കയില്‍ നിന്ന് ലണ്ടനിലെത്തുന്നുണ്ട്. മിസ്സി ദ മിസൈല്‍ എന്ന വിളിപ്പേരുള്ള മിസ്സി ഫ്രാങ്ക്ലിനാണ് ഫീമെയില്‍ ഫെല്‍‌പ്സ് എന്ന വിശേഷണവുമായി മത്സരിക്കാന്‍ എത്തുന്നത്.

ലണ്ടനില്‍ ഏഴ് ഇനങ്ങളിലാണ് ഫ്രാങ്ക്ലിന്‍ മത്സരിക്കുക. നാല് വ്യക്തിഗത ഇനങ്ങളിലും (100മീറ്റര്‍, 200-മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ 200 മീറ്റര്‍ ബാക്സ്ട്രോക്ക് ഇനങ്ങള്‍) മൂന്ന് റിലേ മത്സരങ്ങളിലുമാണ് (4x100മീറ്റര്‍, 4x200-മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 4x100മീറ്റര്‍ മെഡ്ലെലെ റിലേ) ഫ്രാങ്ക്ലിന്‍ മത്സരിക്കുക. ഈ ഇനങ്ങളില്‍ ഫ്രാങ്ക്ലിന് ഏറെ വിജയസാധ്യത കല്‍പ്പിക്കുന്നുമുണ്ട്. ഈ ഇനങ്ങളിലെല്ലാം മെഡല്‍ നേടിയാല്‍ ഒരു ഒളിമ്പിക്സില്‍ ഏഴ് മെഡലുകള്‍ നേടുന്ന ആദ്യത്തെ അമേരിക്കന്‍ വനിതാതാരം എന്ന റെക്കോര്‍ഡ് ഫ്രാങ്ക്ലിന് സ്വന്തമാക്കാനാകും.

കഴിഞ്ഞ വര്‍ഷം ഷാങ്കായി ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാങ്കില്‍ മൂന്ന് സ്വര്‍ണമെഡലുകളും ഒരു വെള്ളി മെഡലും ഒരു വെങ്കല മെഡലും സ്വന്തമാക്കിയിരുന്നു. 2011 നീന്തല്‍ ലോകകപ്പില്‍ 200 മീറ്റര്‍ ബാക്സ്‌സ്ട്രോക്കില്‍ ഫാങ്ക്ലിന്‍ ലോക റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. 2011ല്‍ 4×100 മീറ്റര്‍ മെഡ്‌ലേ റിലേയിലും ഫ്രാങ്ക്ലിന്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.

ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

തുടര്‍ച്ചയായി അഞ്ച് ഒളിമ്പിക്സുകളില്‍ സ്വര്‍ണം‍!

ബ്രിട്ടന്റെ ആദ്യത്തെ ഒളിമ്പിക് ചാമ്പ്യന്‍ ജനിച്ചത് ഇന്ത്യയില്‍!

ഒരേ ഒളിമ്പിക്സില്‍ ഇരട്ടകള്‍ സ്വര്‍ണം വെടിവെച്ചിട്ടു!

മത്സരിക്കുന്നത് രാജകുമാരിയെങ്കില്‍ നിയമം ബാധകമല്ല!

പത്താം വയസില്‍ ഒളിമ്പിക്സ് മെഡല്‍!

ഒളിമ്പിക്സില്‍ സ്വര്‍ണം നേടുമ്പോള്‍ പ്രായം 64!

രണ്ട് രാജ്യങ്ങള്‍ക്കായി സ്വര്‍ണം നേടി - ഇങ്ങനെ രണ്ട് പേര്‍!

നൂറ്റാണ്ടിന്റെ ഒളിമ്പ്യന് നഷ്ടമായ റെക്കോര്‍ഡ് തിരിച്ചുകിട്ടി!

ഒരു വര്‍ഷം രണ്ട് ഒളിമ്പിക്സില്‍ മെഡല്‍!

ജലദോഷത്തിന്റെ മരുന്ന് ചതിച്ചു; ജിംനാസ്റ്റിന്റെ മെഡല്‍ തിരിച്ചെടുത്തു!

വിശപ്പടക്കാന്‍ ഒളിമ്പിക് ഇതിഹാസം കുതിരയ്ക്കൊപ്പവും മത്സരിച്ചു!

പ്രായം കുറഞ്ഞ ചാമ്പ്യന്‍ തന്നെ പ്രായം കൂടിയ ചാമ്പ്യനും!

പകരക്കാരനായെത്തി, നഗ്നപാദനായി ഓടി; കറുത്ത മുത്തായി!

ഒളിമ്പിക്സില്‍ പങ്കെടുത്ത ഏഴ് ഇനങ്ങളിലും സ്വര്‍ണം!

ബാലെ നടി ജിംനാസ്റ്റായി സ്വര്‍ണം കൊയ്തു!

വേഗത്തില്‍ ഈ ഫാഷന്‍ സുന്ദരി എന്നും ഒന്നാമത്!

പോളിയോയെ കീഴടക്കി ‘മനുഷ്യ തവള’ ചാടിയത് ഉയരങ്ങളിലേക്ക്!

പറക്കും വീട്ടമ്മ ലണ്ടനില്‍ ചരിത്രമെഴുതി!

പതിനാലാം വയസ്സില്‍ ഒളിമ്പിക്സില്‍ 'പെര്‍ഫെക്ട്-10' !

ഓട്ടക്കാരുടെ തമ്പുരാന്‍ - പാവോ നൂര്‍മി

ഒളിമ്പിക്സില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സ്വര്‍ണം!

പുരോഹിതന്‍ തള്ളിമാറ്റി; അത്‌ലറ്റിന് സ്വര്‍ണം നഷ്ടമായി!

തോര്‍പ്പിന്റെ മെഡല്‍ തിരിച്ചുവാങ്ങി; മരണശേഷം മകള്‍ക്ക് നല്‍കി!

ഓട്ടക്കാരെത്തും മുമ്പേ ദീപശിഖ ഉപഗ്രഹം വഴിയെത്തി!

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്!

ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!