പ്രീമിയര്‍ ലീഗ്: അഴ്‌സണലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും വിജയം

ഞായര്‍, 19 ജനുവരി 2014 (11:46 IST)
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഴ്‌സണലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും വിജയം. ഫുള്‍ഹാമിനെതിരെ അഴ്‌സണല്‍ മുന്നേറ്റം നടത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി കാര്‍ഡിഫ് സിറ്റിയെയാണ് പരാജയപ്പെടുത്തിത്.

ജയത്തോടെ പോയന്റ് പട്ടികയില്‍ ആഴ്‌സനല്‍ ഒന്നാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും തുടരുകയാണ്. ലീഗിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 4-2-നാണ് കാര്‍ഡിഫ് സിറ്റിയെ തകര്‍ത്തത്.

21 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 51 പോയിന്റോടെ അഴ്‌സണല്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും 50 പോയിന്റോടെ സിറ്റി രണ്ടാം സ്ഥാനത്തുമാണ്. 46 പോയിന്റുള്ള ചെല്‍സിയാണ് മൂന്നാം സ്ഥാനത്ത്. 43 പോയിന്റോടെ ലിവര്‍പൂള്‍ നാലാംസ്ഥാനത്താണ്.

വെബ്ദുനിയ വായിക്കുക