പി കശ്യപിന് ഒളിമ്പിക്സ് യോഗ്യത

Webdunia
ശനി, 28 ഏപ്രില്‍ 2012 (14:13 IST)
PRO
PRO
ഇന്ത്യയുടെ പി കശ്യപിന് ലണ്ടന്‍ ഒളിമ്പിക്സ് യോഗ്യത. ഇന്ത്യ ഓപ്പണ്‍ സീരിസ് ബാഡ്മിന്റണ്‍ സെമിഫൈനലില്‍ എത്തിയതോടെയാണ് പി കശ്യപ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. ചൈനയുടെ ചെന്‍ ജി പരുക്കുമൂലം പിന്‍മാറിയതോടെ കശ്യപിനു വോക്കോവര്‍ കിട്ടുകയായിരുന്നു.

ആയിരം പോയിന്റുമായി ടൂര്‍ണമെന്റിനെത്തിയ അജയ് ജയറാം നേരത്തേ പരാജയപ്പെട്ട് പുറത്തായിരുന്നു. വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാളും പുറത്തായിരുന്നു. ദക്ഷിണ കൊറിയയുടെ യൂണ്‍ ജൂ ബെയാണ് സൈനയെ പരാജയപ്പെടുത്തിയത്.

പി വി സിന്ധുവിനെ ചൈനയുടെ യാന്‍ജിയാവൊ ജിയാങ് പരാജയപ്പെടുത്തി.