പിവി സിന്ധു ക്വാര്‍ട്ടര്‍ഫൈനലില്‍

Webdunia
വെള്ളി, 11 ഏപ്രില്‍ 2014 (09:58 IST)
PTI
ഇന്ത്യയുടെ പിവി സിന്ധുവും കിഡംബി ശ്രീകാന്തും സിംഗപ്പൂര്‍‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു.

വനിതാ വിഭാഗം സിഗിള്‍സില്‍ സിന്ധു ജപ്പാന്റെ ഷിസുക്ക ഉചിദയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക്(21-17, 17-21, 21-16) കീഴടക്കിയപ്പോള്‍ പുരുഷ സിംഗിള്‍സില്‍ യുവതാരം ശ്രീകാന്ത് ലോകറാങ്കിങ്ങില്‍ പത്താം സ്ഥാനക്കാരനായ വിയറ്റ്‌നാമിന്റെ ടിയാന്‍ മിന്നിനെ തോല്‍പ്പിച്ചു.(18-21, 21-15, 21-8)

കഴിഞ്ഞവര്‍ഷം മലേഷ്യന്‍ ഓപ്പണ്‍ കിരീടം ചൂടുകയും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടുകയും ചെയ്ത 18-കാരിയായ സിന്ധു ക്വാര്‍ട്ടറില്‍ വെള്ളിയാഴ്ച ലോക മൂന്നാം റാങ്കുകാരിയായ യിഹാന്‍ വാങ്ങിനെ നേരിടും.

തായ്‌ലന്‍ഡ് ഓപ്പണ്‍ ചാമ്പ്യനും ഇന്ത്യന്‍ ഗ്രാന്‍പ്രീ റണ്ണറപ്പുമായ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ ഹോങ്കോങ്ങിന്റെ യുന്‍ ഹുവിനെയാണ് നേരിടുക.