പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്: ഗോവിന്ദ്‌കുമാറിന് സ്വര്‍ണം

Webdunia
ബുധന്‍, 5 സെപ്‌റ്റംബര്‍ 2012 (10:43 IST)
PRO
PRO
ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിനു പുരുഷ വിഭാഗത്തില്‍ 59 കിലോഗ്രാം വിഭാഗത്തില്‍ ബിഹാര്‍ സ്വദേശി ഗോവിന്ദ്‌കുമാറിന് സ്വര്‍ണം. ബഞ്ച്പ്രസ്സിലും ഡെഡ് ലിഫ്റ്റിലുമായി 497.50 കിലോഗ്രാം ഉയര്‍ത്തിയാണ് ഗോവിന്ദ്കുമാര്‍ വിജയിയായത്. ഉത്തര്‍ പ്രദേശ് സ്വദേശി രാകേഷ്കുമാര്‍ രണ്ടാം സഥാനവും (437.50) മധ്യപ്രദേശില്‍ നിന്നുള്ള ദിലിപ് ശര്‍മ മൂന്നാം സ്ഥാനവും(422.50) നേടി.

പുരുഷന്‍മാരുടെ 66 കിലോഗ്രാം വിഭാഗത്തില്‍ 542.50 കിലോഗ്രാം ഉയര്‍ത്തി ഒഡിഷ സ്വദേശി ഈശ്വര്‍ മാക്കന്‍ട് ജേതാവായി. 512 കി.ഗ്രാം ഉയര്‍ത്തി പുതുശ്ശേരി സ്വദേശി എസ്.തമിഴരശന്‍ രണ്ടാമതും 497.50 കിലോഗ്രാം ഉയര്‍ത്തി ആന്ധ്രപ്രദേശിന്റെ കെ.സ്റ്റീഫന്‍ മൂന്നാമതുമെത്തി.

പുരുഷന്‍മാരുടെ 74 കി.ഗ്രാം വിഭാഗത്തില്‍ ഇരുവിഭാഗങ്ങളിലുമായി 582.50 കിലോഗ്രാം ഉയര്‍ത്തി ഝാര്‍ഖണ്ഡില്‍ നിന്നുള്ള എന്‍.ജാനകീരാമന്‍ സ്വര്‍ണം നേടി. ഒഡീഷ സ്വദേശി ശക്തിരഞ്ജനാണ് രണ്ടാം സ്ഥാനം (535 കിലോഗ്രാം). 532 കിലോഗ്രാം ഉയര്‍ത്തി മഹാരാഷ്ട്രയില്‍ നിന്നുള്ള കിരണ്‍ സനാസ് മൂന്നാമതെത്തി