പട്ടായ ഓപ്പണ്‍: സാനിയ ക്വാര്‍ട്ടറില്‍

വെള്ളി, 10 ഫെബ്രുവരി 2012 (16:05 IST)
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ പട്ടായ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. ടൂര്‍ണമെന്റിന്റെ സിം‌ഗില്‍‌സിലും ഡബിള്‍സിലും സാനിയ ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ അന്ന കെതവോഗിനെയാണ് സാനിയ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-4, 7-5.

ഡബിള്‍സില്‍ ഓസ്‌ട്രേലിയയുടെ റൊഡിയോനോവ - സാനിയ മിര്‍സ സഖ്യമാണ് ക്വാര്‍ട്ടറില്‍ കടന്നത്. ഫ്രഞ്ച് ടീമായ ഇറിന ബ്രെമോണ്ട്- കരോളിന്‍ സഖ്യത്തെ 6-0, 6-2ന് മറികടന്നാണ് സാനിയ ഡബിള്‍സ് ക്വാര്‍ട്ടറിലെത്തിയത്.

വെബ്ദുനിയ വായിക്കുക