നൈജീരിയയിലെ നാലു ടീമുകള്‍ രണ്ട് കളികളില്‍ നിന്നായി 147 ഗോളുകളാണ് കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ അടിച്ചത്. നൈജീരിയയിലെ നാഷണല്‍ വൈഡ് ലീഗ് ഡിവിഷന്‍ ഫുട്‌ബോളിലാണ് ലോകത്തെ ഞെട്ടിച്ച ഇത്രയും ഗോളുകള്‍ പിറന്നത്.
ഒരു കളിയില്‍ 79 ഗോളുകള്‍ പിറന്നപ്പോള്‍ മറ്റൊരു മത്സരത്തില്‍ 67 ഗോളുകള്‍ പിറന്നു. ആദ്യ കളിയില്‍ പ്ലാറ്റൂ യുണൈറ്റഡ് ഫീഡേഴ്‌സ് 79 ഗോളുകള്‍ക്കാണ് അകുര്‍ബാ എഫ്‌സിയെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ വെറും ഏഴു ഗോളുകള്‍ മാത്രമാണ് ടീം നേടിയിരുന്നത്. പിന്നീട് രണ്ടാം പകുതിയില്‍ പിറന്നത് 72 ഗോളുകള്‍. അതായത് ഒരു മിനിറ്റില്‍ രണ്ട് ഗോള്‍ എന്ന തോതിലായിരുന്നു സ്‌കോറിങ്.
മത്സരങ്ങളില്‍ വന്‍ ക്രമക്കേട് നടന്നതായി നൈജീരിയന്‍ ഫുഡ്ബോള്‍ ഫെഡറേഷന്‍ കണ്ടു പിടിച്ചു .നാല് ക്ലബുകളെയും മത്സരത്തിന് ശേഷം പുറത്താക്കിയ അധികൃതര്‍ സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്