ഇന്ത്യന്‍ ഫുട്ബോള്‍ മെച്ചപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ കാട്ടിത്തുടങ്ങിയിരിക്കുകയാണ്. നെഹ്‌റു കപ്പില്‍ ഒരു സമനില ഫൈനലില്‍ സ്ഥാനം നല്‍കും എന്ന തിരിച്ചറിവില്‍ കിര്‍ഗിസ്ഥാനെതിരെ കളിച്ച ഇന്ത്യ അവസാന ലീഗു മത്സരത്തില്‍ എതിരാളികളെ ഏക പക്ഷീയമായ മൂന്നു ഗോളിനു കീഴടക്കി ഫൈനലില്‍ എത്തി.
നെഹ്രു കപ്പില്‍ ഇന്ത്യ ഫൈനലില്‍ സ്ഥാനം നേടുന്നത് ഇതാദ്യമാണ്. ബായ്‌ചുംഗ് ബൂട്ടിയ, സുനില്‍ ഛേത്രി, അഭിഷെക് യാദവ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ ഒപ്രു ഗോളിനു മിന്നിലായിരുന്നു. രണ്ടാം പകുതിയില്‍ സുനില്‍ ഛേത്രി ഇന്ത്യയുടെ രണ്ടാം ഗോളടിച്ചപ്പോള്‍ അഭിഷേകിന്‍റെ ഗോള്‍ ഇഞ്ചുറി ടൈമിലായിരുന്നു.
നാല് മത്സരങ്ങള്‍ കളിച്ച ഇന്ത്യയുടെ മൂന്നാം ജയമാണിത്. ലീഗു മത്സരങ്ങളില്‍ സിറിയയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. അതും 3-2 എന്ന സ്‌കോറിനു പൊരുതി തോല്‍ക്കുകയായിരുന്നു. നിര്‍ണ്ണായകമായ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ നേരിടുന്നതു സിറിയയെ തന്നെയാണ്. ഒരു മത്സരങ്ങളില്‍ പോലും പരാജയമറിയാതെയാണ് സിരിയ ഫൈനലില്‍ എത്തിയത്.