ദേശീയ ഗെയിംസ്: കേരള താരങ്ങള്‍ക്ക് മര്‍ദ്ദനം

ചൊവ്വ, 10 ജനുവരി 2012 (19:16 IST)
ചണ്ഡിഗഡില്‍ നടക്കുന്ന ദേശീയ ഗെയിംസിനിടെ കേരള താരങ്ങള്‍ക്ക് ക്രൂര മര്‍ദ്ദനം. അണ്ടര്‍ 19 ഹാന്‍‌ഡ്ബോള്‍ ടീമിലെ അംഗങ്ങള്‍ക്കും അധ്യാപകനുമാണ്‌ മര്‍ദ്ദനമേറ്റത്‌. എട്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനും മര്‍ദ്ദനമേറ്റു. ഇവരെ സെക്ടര്‍-15ലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചണ്ഡീഗഡുമായുള്ള ഹാന്‍ഡ്ബോള്‍ സെമിഫൈനല്‍ മത്സരത്തിനിടെയായിരുന്നു ആക്രമണം. കേരളം മുന്നിട്ടുനില്‍ക്കുമ്പോഴാണ് ചണ്ഡിഗഡ് ടീമിന്‍റെ പരിശീലകന്‍റെ നേതൃത്വത്തില്‍ ആക്രമണം അരങ്ങേറിയത്.

കാണികളായ നാട്ടുകാരും കേരള ടീമിനെ മര്‍ദ്ദിച്ചതായി ആരോപണമുണ്ട്. മത്സരത്തില്‍ മുന്നിട്ട് നിന്ന കേരളം തോറ്റതായി ടീം അംഗങ്ങളെ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

രണ്ട് താരങ്ങളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്.

വെബ്ദുനിയ വായിക്കുക