ദുബായ് ഓപ്പണ്‍: ഭൂപതി - രോഹന്‍ സംഖ്യം ഫൈനലില്‍

ശനി, 3 മാര്‍ച്ച് 2012 (11:40 IST)
PRO
PRO
ഇന്ത്യയുടെ മഹേഷ് ഭൂപതി - രോഹന്‍ ബൊപ്പണ്ണ സഖ്യം ദുബായ് എ ടി പി സീരീസ് ടെന്നീസിന്റെ ഡബിള്‍സ് ഫൈനലില്‍ കടന്നു. ഓസ്ട്രിയന്‍ ജോഡികളായ ജൂലിയന്‍ നോള്‍ - അലക്‌സാണ്ടര്‍ പേയ സഖ്യത്തെയാണ് ഇന്ത്യന്‍ സംഖ്യം പരാജയപ്പെടുത്തിയത്.

ഭൂപതി - രോഹന്‍ സംഖ്യം 7-6(7-2), 7-6(9-7) എന്നീ സെറ്റുകള്‍ക്കാണ് ജൂലിയന്‍ നോള്‍ - അലക്‌സാണ്ടര്‍ പേയ സംഖ്യത്തെ പരാജയപ്പെടുത്തിയത്.

അതേസമയം സിംഗിള്‍സ് ഫൈനലില്‍ റോജര്‍ ഫെഡററും ആന്‍ഡി മറെയും ഏറ്റുമുട്ടും.

വെബ്ദുനിയ വായിക്കുക