ചരിത്രവിജയം കുറിച്ച് ഇന്ത്യ. ദക്ഷിണ കൊറിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ വിജയം. ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫ് യോഗ്യത മത്സത്തില്‍ (3-1) നാണ് ഇന്ത്യ വിജയിച്ചത്.
ഞായറാഴ്ച നടന്ന ഏഷ്യാ/ഓഷ്യാനിയ ഗ്രൂപ്പ് ഒന്ന് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തില്‍ കൊറിയന്‍താരം യോങ് ക്യു ലിമ്മിനെ (6-4, 5-7, 6-3, 6-1) ഇന്ത്യയുടെ സോംദേവ് ദേവ് വര്‍മന്‍ കീഴടക്കി.
സോംദേവിന്റ് ജയത്തോടെ ഇന്ത്യ യോഗ്യതാ ബര്‍ത്ത് ഉറപ്പിച്ചു. ജയത്തോടേ സനം സിങ്-ചുങ് ഹ്യുയോണ്‍ രണ്ടാം റിവേഴ്‌സ് സിംഗിള്‍സ് മത്സരം അപ്രസക്തമായി.
സിംഗിള്‍സില്‍ ചുങ് ഹ്യുയോണെ നേരിട്ടുള്ള സെറ്റുകളില്‍ സോംദേവ് കീഴടക്കിയിരുന്നു. രോഹന്‍ ബൊപ്പണ്ണ- സാകേത് മൈനേനി സഖ്യം കൊറിയന്‍ ജോഡിയെ ശനിയാഴ്ച ഡബിള്‍സില്‍ തോല്‍പിച്ചതോടെ ഇന്ത്യ ലീഡുറപ്പിച്ചത്.