ഡേവിസ് കപ്പ്; ഗ്രൂപ്പ് വണ്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് ജയം

തിങ്കള്‍, 3 ഫെബ്രുവരി 2014 (12:06 IST)
PRO
ഡേവിസ് കപ്പ് ടെന്നീസിന്‍റെ ഗ്രൂപ്പ് വണ്‍ പോരാട്ടത്തില്‍ ചൈനീസ് തായ്‌പെയിക്കെതിരെ ഇന്ത്യക്ക് സമ്പൂര്‍ണ്ണ ജയം. ഞായറാഴ്ച്ച നടന്ന സിംഗിള്‍സുകളില്‍ യൂകി ഭാംബ്രിയും സാകേത് മനേനിയും വിജയിച്ചതോടെയാണ് ഇന്ത്യ 5-0ത്തിന് എതിരാളികളെ തോല്‍‌പ്പിച്ചത്.

ആദ്യ റിവേഴ്‌സ് സിംഗിള്‍സില്‍ സാകേത് മനേനി വെറും 48 മിനിട്ടുകൊണ്ട് സുംഗ് ഹു യാംഗിനെ തോല്‍പിച്ചപ്പോള്‍ (6-1, 6-4) രണ്ടാം സിംഗിള്‍സില്‍ യൂകി ഭാംബ്രി ഡീന്‍യിംഗ് പെംഗിനെയും
(7-5, 6-0) തോല്‍പിച്ചു. നേരത്തെ ആദ്യ സിംഗിള്‍സില്‍ യുകി യംഗ്‌സുംഗ്ഹുവായെയും രണ്ടാംസിംഗിള്‍സില്‍ സോംദേവ് ദേവ് വര്‍മ്മന്‍ ചെന്‍ ടി യെ തോല്‍‌പ്പിച്ചിരുന്നു.

രണ്ടാംദിനം രോഹന്‍ ബൊപ്പണ്ണ സാകേത് മെയ്‌നേനി സഖ്യം ഡബിള്‍സില്‍ ലീ സിന്‍ ഹാന്‍ പെംഗ് സീന്‍യിന്‍ സഖ്യത്തെ തോല്പിച്ചതോടെ ഇന്ത്യ(3-0)ത്തിന്റെ ലീഡ് നേടിയിരുന്നു. 2005 നുശേഷം ഇത് മൂന്നാം വട്ടമാണ് ഇന്ത്യ ആദ്യ റൗണ്ടില്‍ എതിരാളികളെ 5-0 ത്തിന് തോല്‍പ്പിയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക