അര്‍ജന്റീനയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസ് കുട്ടികളുമൊത്ത് ഉല്ലാസ യാത്രയ്ക്ക് ഒരുങ്ങുന്നു. ടെവസ് ഇതിനായി ടിക്കറ്റുകളും ബുക്ക് ചെയ്തു കഴിഞ്ഞു. ഡിസ്നി വേള്‍ഡിലേക്കാണ് കുട്ടികളുമൊത്ത് അദ്ദേഹം പറക്കാനൊരുങ്ങുന്നത്.
ലോകകപ്പ് ടീമില്‍ ഇടം ലഭിക്കില്ലെന്നത് ഉറപ്പാണെന്നും അതിനാലാണ് യാത്രയെന്നും ടെവസ് വ്യക്തമാക്കി. അര്‍ജന്റീനയുടെ കളികള്‍ ടെലിവിഷനിലൂടെയും കാണില്ല അത് തന്നെ നിരാശനാക്കുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീനയുടെ കോച്ച് അലജാന്ദ്രോ സെബല്ലയ്ക്ക് ടെവസില്‍ മതിപ്പില്ലാത്തതാണ് ലോകകപ്പ് ടീമിലേക്ക് സ്ട്രൈക്കര്‍ക്ക് വാതില്‍ അടയാന്‍ കാരണം. ആരാധകരുടെയും പരിശീലകരുടെയും മുന്നില്‍ ടെവസ് എന്നും വില്ലനാണ്.
സഹ കളിക്കാരോടും മറ്റും മോശമായി പെരുമാറുന്നതില്‍ മിടുക്കനാണ് അദ്ദെഹം. അതുപോലെ 2011 കോപ്പാ അമേരിക്ക ഫുട്ബോളില്‍ ഉറഗ്വായ്ക്കെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതോടെയാണ് ആരാധകരുടെ മനസിലും വില്ലനായി മാറിയത്. 2006, 2010 ലോക കപ്പുകളില്‍ അര്‍ജന്റീനയുടെ മുന്നേറ്റ നിരയില്‍ തിളങ്ങിയ താരമാണ് കാര്‍ലോസ് ടെവസ്. ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ലോകത്തിലെ മികച്ച ഫുട്ബോള്‍ താരങ്ങളെന്നാണ് ടെവസിന്റെ പക്ഷം.