ടെന്നിസില്‍ സ്വര്‍ണമണിഞ്ഞ് സാനിയ സഖ്യം

തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (20:18 IST)
ടെന്നിസില്‍ സാനിയ സഖ്യത്തിന് സ്വര്‍ണം. ചൈനീസ് തായ്‌പെയുടെ യിന്‍ ഹസ്യേന പെങ് - ചിങ് ഹാവൊ ചാന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-സാകേത് സായി സഖ്യം സ്വര്‍ണം നേടിയത്. ഇത് ഇന്ത്യയ്ക്ക് ഇഞ്ചിയോണില്‍ ആറാം സ്വര്‍ണമാണ്.
 
സ്‌കോര്‍ ‍: 6-4, 6-3. 
 
44 മിനിറ്റ് നീണ്ടുനിന്ന മത്സരം പ്രതിരോധവും ആക്രമണവും വേണ്ടവിധത്തില്‍ ചേര്‍ത്തതായിരുന്നു. മത്സരത്തിലുടനീളം സാനിയയുടെ പരിചയസമ്പത്ത് ഗുണം ചെയ്തു.
 
ഇത് രണ്ടാം തവണയാണ് ഏഷ്യന്‍ ഗെയിംസില്‍ സാനിയ സ്വര്‍ണം നേടുന്നത്. 2006ലെ ഏഷ്യന്‍ ഗെയിംസില്‍ ലിയാണ്ടര്‍ പേസിനൊപ്പം സാനിയ സ്വര്‍ണം നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക