കളിക്കാരുടെ അവസ്ഥകളെ പരിഗണിക്കാത്ത അത്യാഗ്രഹികളാണ് ചെല്‍സിയുടെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ടീം മാനേജ്‌മെന്‍റുകളെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ അലക്‌സ് ഫെര്‍ഗൂസന്‍.
ആഭ്യന്തര സീസണ്‍ അവസാനിച്ചതിനുശേഷം ന്യൂയോര്‍ക്കിലെ സെന്‍റ് ലൂയിസില്‍ രണ്ട് മത്സരങ്ങള്‍ കൂടി നടത്താനുള്ള ഇരു ടീം മാനേജ്‌മെന്‍റുകളുടെയും തീരുമാനമാണ് ഫെര്‍ഗൂസനെ ചൊടിപ്പിച്ചത്.
പ്രീമിയര്‍ ലീഗിലെ സമ്പന്ന ക്ലബുകളായ ചെല്‍സിയും സിറ്റിയും സാമ്പത്തികനേട്ടം ലക്ഷ്യമാക്കി മാത്രമാണ് കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കാതെ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നതെന്നും ഫെര്‍ഗൂസന്‍ ആരോപിച്ചു.
എന്നാല്‍ താരങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവധിദിവസം കണക്കാക്കിയാണ് അമേരിക്കയിലെ മത്സരം സംഘടിപ്പിച്ചിട്ടുള്ളതെന്ന് സിറ്റി മാനേജര്‍ റോബര്‍ട്ടോ മാഞ്ചീനി വ്യക്തമാക്കി.