ജോലി നഷ്ടമാകുന്നതിനെ പേടിക്കുന്നില്ല; മരണത്തെ മാത്രമാണ് ഞാന്‍ ഭയപ്പെടുന്നത്: വിമര്‍ശകര്‍ക്ക് മറുപടിയുമായി ദുംഗ

തിങ്കള്‍, 13 ജൂണ്‍ 2016 (16:36 IST)
കോപ അമേരിക്കയില്‍ ബ്രസീല്‍ അപ്രതീക്ഷിതമായി പുറത്തായതോടെ ബ്രസീല്‍ കോച്ച് ദുംഗയ്ക്കെതിരെ ആരാധകരുടെ രൂക്ഷ വിമര്‍ശനം. പെറുവിനെതിരായ മത്സരത്തില്‍ സമനില നേടിയാല്‍‌പോലും ബ്രസീലിന് ക്വാര്‍ട്ടറിലേക്ക് കടക്കാമായിരുന്നു. ദുംഗയെ പരിശീലന സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാണ് ആരാധകരുടെ ആവശ്യം. എന്നാല്‍ ഇതിനോട് വൈകാരികമായായിരുന്നു ദുംഗയുടെ പ്രതികരണം.
 
‘താന്‍ മരണത്തെ മാത്രമാണ് ഭയപ്പെടുന്നത്, ജോലി നഷ്ടമാകുന്നതിനെ പേടിക്കുന്നില്ല. ഞങ്ങള്‍ എന്താണ് ചെയ്തിരുന്നത് എന്ന് അസോസിയേഷന്‍ പ്രസിഡന്റിന് അറിയാവുന്നതാണ്. എങ്ങനെയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതും ടീമിന് മുകളിലുള്ള സമ്മര്‍ദത്തേയും പറ്റി ഞങ്ങള്‍ ബോധവാന്മാരാണ്. ബ്രസീല്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ക്കൊപ്പം വിമര്‍ശവും ഉണ്ടാവുമെന്ന് മനസ്സിലാക്കണം.’ - 
ദുംഗ പറഞ്ഞു.
 
ആദ്യ മത്സരത്തില്‍ ബ്രസീല്‍ ഇക്വഡോറിനോട് സമനില വഴങ്ങിയിരുന്നു. ഹെയ്തിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക