ജോക്കോവിക് വിജയയാ‍ത്ര തുടരുന്നു

തിങ്കള്‍, 16 മെയ് 2011 (16:05 IST)
PRO
PRO
ലോകടെന്നീസില്‍ നോവാക് ജോക്കോവിക് വിജയയാ‍ത്ര തുടരുന്നു. ഒന്നാം നമ്പര്‍ താരം നദാലിനെ കീഴടക്കി ജോക്കോവിക് റോം മാസ്‌റ്റേര്‍സ് കിരീടവും സ്വന്തമാക്കി.

ജോക്കോവിക് 6-4,6-4 എന്ന സെറ്റുകള്‍ക്കാണ് നദാലിന് പരാജയപ്പെടുത്തിയത്. ഇതോടെ ഈ സീസണില്‍ പരാജയമറിയാതെ 37 മല്‍സരങ്ങള്‍ സ്വന്തമാക്കാന്‍ ഡോക്കോവിക്കിനായി. തുടര്‍ച്ചയായ നാലാംതവണയാണ് നദാല്‍ ജോക്കോവിക്കിനോട് പരാജയപ്പെടുന്നത്.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഉള്‍പ്പടെ ഏഴു കിരീടനേട്ടങ്ങളാണ് ഈവര്‍ഷം ഡോക്കോവിക് സ്വന്തമാക്കിയത്.

വെബ്ദുനിയ വായിക്കുക