ചാമ്പ്യന്‍സ് ലീഗ്‍: യുണൈറ്റഡിനും മാഡ്രിഡിനും ജെര്‍മനും സമനില

Webdunia
ബുധന്‍, 6 നവം‌ബര്‍ 2013 (18:09 IST)
PRO
യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ബയേണ്‍ മ്യൂണിക്കും വിജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും റയല്‍മാഡ്രിഡിനും പാരിസ് സെന്റ് ജെര്‍മനും സമനില.

യുവന്റസാണ് റയല്‍ മാഡ്രിഡിനെ 2-2-ന് സമനിലയില്‍ കുരുക്കിയത്. റയലിന് വേണ്ടി ക്രിസ്ത്യാനോ റൊണാള്‍ഡോയും ഗാരെത്ത് ബെയ്‌ലും ഓരോ ഗോളുകള്‍ വീതം നേടി.

റയല്‍ സോസിഡാഡിനോടായിരുന്നു മാഞ്ചസ്റ്ററിന്റെ ഗോള്‍ രഹിത സമനില. ആന്റര്‍ ലക്ടാണ് കരുത്തരായ പാരിസ് സെന്റ് ജെര്‍മനെ 1-1- ന് സമനിലയില്‍ എത്തിച്ചത്.