4.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ 37 റണ്‍സ് എന്ന നിലയില്‍ നിന്നായിരുന്നു സിംബാബ്വെയുടെ തകര്‍ച്ച. ബ്രയാന്‍ ബെന്നറ്റും ടഡിവാന്‍ശേ മരുമണിയും ചേര്‍ന്ന് മികച്ച തുടക്കമാണ് സിംബാബ്വെയ്ക്ക് നല്‍കിയത്. അബ്ബാസ് അഫ്രീദി മരുമണിയെ പുറത്താക്കിയതോടെ സിംബാബ്വെയുടെ തകര്‍ച്ച പെട്ടെന്നായിരുന്നു. പാകിസ്ഥാന് വേണ്ടി സുഫിയാന്‍ മുഖീം 5 വിക്കറ്റും അബ്ബാസ് അഫ്രീദി 2 വിക്കറ്റും അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്, സല്‍മാന്‍ ആഘ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനായി സൈം അയൂബ് 18 പന്തില്‍ 36 റണ്‍സും ഒമൈര്‍ യൂൂസഫ് 15 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു.പരമ്പരയിലെ ആദ്യമത്സരത്തിലും പാകിസ്ഥാന്‍ വിജയിച്ചിരുന്നു.